---
title: "പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Perambra Bus Stand Driver Found Dead Harish Suicide"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/376481/Perambra Bus Stand Driver Found Dead Harish Suicide"
published_at: "2026-08-04T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71682ac3b27_1001353801.jpg"
keywords: []
---

# പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പേരാമ്പ്ര:പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

പേരാമ്പ്ര:പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പേരാമ്പ്ര-വടകര റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവർ നൊച്ചാട് നരസിംഹ ക്ഷേത്രത്തിന് സമീപം കിഴക്കയിൽ ഹരീഷ് (40) ആണ് മരിച്ചത്. കിഴക്കയിൽ ശങ്കരന്റെയും ദേവിയുടെയും മകനാണ്.

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബസിൽ തന്നെ കിടന്നുറങ്ങിയതായാണ് വിവരം. രാത്രി 10.30 ന് ഭാര്യ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത് വരാം എന്ന് അറിയിച്ചിരുന്നു. പിന്നീട് വീണ്ടും വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല.

ഇതിനെ തുടർന്ന് ഇന്ന് രാവിലെ സഹോദരൻ സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് ബസിന്റെ പിൻവാതിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 5.45 ഓടെയായിരുന്നു സംഭവം.

മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഭാര്യ ആതിര. മക്കൾ: തന്മയ - വാല്യക്കോട് എ.യു.പി സ്കൂൾ വിദ്യാർത്ഥി, ആലിയ - രാമല്ലൂർ എൽ.പി സ്കൂൾ യു.കെ.ജി വിദ്യാർത്ഥിനി. സഹോദരൻ: പ്രജീഷ് - വിക്ടറി ബസ് ഡ്രൈവർ, പേരാമ്പ്ര.

മാനസിക സമ്മർദ്ദം നേരിടുന്നവർക്ക് സഹായം തേടാം. ആത്മഹത്യാ ചിന്തകൾ ഉള്ളവർക്ക് 14416 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം._

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/376481/Perambra Bus Stand Driver Found Dead Harish Suicide)